Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂർ താലൂക്ക്...

പേരാവൂർ താലൂക്ക് ആശുപത്രി: ചുറ്റുമതിൽ നിർമിക്കാൻ നടപടിയില്ല

text_fields
bookmark_border
ആശുപത്രി ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയത് കണ്ടെത്തിയതിനെ തുടർന്നാണ് ചുറ്റുമതിൽ കെട്ടാൻ ഡി.എം.ഒ ഉത്തരവിട്ടിരുന്നത്​ പേരാവൂർ: താലൂക്ക് ആശുപത്രി വളപ്പ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന ആരോഗ്യ വകുപ്പി​ൻെറ നിർദേശം നടപ്പായില്ല. 2017ൽ ആശുപത്രിയുടെ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയത് കണ്ടെത്തിയതിനെ തുടർന്നാണ് കലക്ടറുടെ നിർദേശപ്രകാരം ചുറ്റുമതിൽ കെട്ടാൻ ഡി.എം.ഒ ഉത്തരവിട്ടത്. വർഷം മൂന്നായിട്ടും ചുറ്റുമതിൽ കെട്ടാനോ ആശുപത്രി ഭൂമി സംരക്ഷിക്കാനോ ആശുപത്രി അധികൃതർ തയാറാവുന്നില്ലെന്നാണ് പരാതി. കൈയേറ്റം ഒഴിപ്പിച്ച് ആശുപത്രി ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പി​ൻെറ ഉത്തരവുകൾ ചുവപ്പുനാടയിൽ കുരുങ്ങി. ആശുപത്രി വളപ്പ്​ പൊതുവഴിയെന്നോണം ഉപയോഗിക്കുന്നത് കണ്ടില്ലെന്ന ഭാവത്തിലാണ് അധികൃതർ. പേരാവൂർ ആശുപത്രിക്ക് ബഹുനിലക്കെട്ടിടം നിർമിക്കുന്നതിന് കിഫ്ബിയിൽനിന്ന് 50 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കേണ്ട ഭൂമിയാണ് സംരക്ഷിക്കാത്തതിനാൽ റോഡും മറ്റുമായി മാറുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story