തളിപ്പറമ്പ്: നഗരസഭയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ പോരിനിറങ്ങി അമ്മായി അമ്മയും മരുമകളും. അമ്മായി അമ്മ പി.വി. രുഗ്മിണി നഗരസഭയിലെ വാർഡ് മൂന്നിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടുമ്പോൾ മകൻെറ ഭാര്യ ജയശ്രീ പ്രശാന്ത് തൊട്ടടുത്ത വാർഡ് 31 ൽ ബി.ജെ.പി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ഇരുവരും വാർഡ് 33 ലാണ് കുടുംബസമേതം താമസിക്കുന്നതെങ്കിലും അമ്മായി അമ്മയെ നേർക്കുനേർ എതിരിടാൻ മടിച്ചതോടെയാണ് തൊട്ടടുത്ത വാർഡിൽ ജനവിധി തേടുന്നത്. കോൺഗ്രസിൻെറ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും മഹിള കോൺഗ്രസിൻെറ ബ്ലോക്ക് സെക്രട്ടറിയുമാണ് രുഗ്മിണി. ജയശ്രീ ബി.ജെ.പി അനുഭാവി മാത്രമാണ്. തളിപ്പറമ്പ്-പട്ടുവം റോഡിൻെറ വലതു വശത്തുള്ള വാർഡ് 33 പുളിമ്പറമ്പിൽ വിജയപ്രതീക്ഷയുമായാണ് രുഗ്മിണി മത്സരിക്കുന്നതെങ്കിൽ, റോഡിന് ഇടതുഭാഗത്തുള്ള മാന്ധംകുണ്ട് വാർഡിൽ പാർട്ടി വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും വർധന വിലയിരുത്താനും മാത്രമാണ് ജയശ്രീയുടെ മത്സരം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:00 AM GMT Updated On
date_range 2020-11-25T05:30:25+05:30ഇവിടെ അമ്മായി അമ്മയും മരുമകളും പോരിലാണ്
text_fieldsNext Story