Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളപട്ടണത്ത് ലീഗും...

വളപട്ടണത്ത് ലീഗും കോൺഗ്രസും സൗഹൃദ മത്സരം മാത്രം–കെ. സുധാകരൻ എം.പി

text_fields
bookmark_border
വളപട്ടണം: വളപട്ടണം പഞ്ചായത്തിൽ യു.ഡി.എഫ് സംവിധാനത്തിൽനിന്ന് മാറി കോൺഗ്രസും ലീഗും മത്സരിക്കുമ്പോൾ ലീഗുമായി കോൺഗ്രസിന് വെറും സൗഹൃദ മത്സരം മാത്രമായിരിക്കുമെന്ന് കെ. സുധാകരൻ എം.പി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളപട്ടണം കോൺഗ്രസ് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി​ൻെറ പരിശീലനമാണെന്നും അതിൽ യു.ഡി.എഫ് സംവിധാനത്തിൽനിന്നുകൊണ്ടു മാത്രമേ കോൺഗ്രസിന് അധികാരത്തിൽ എത്താൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ എ.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിജു ഉമ്മർ, ബ്ലോക്ക് പ്രസിഡൻറ്​ ടി.കെ. അജിത്ത്, പ്രവാസി കോൺഗ്രസ് പ്രസിഡൻറ്​ അഹ്​മദ് ലിനോഫ്, വി.പി. നൗഷാദ്, പി.വി. അഫ്സൽ, സ്ഥാനാർഥികളായ ലളിതാ ദേവി, ഷമിയാസ് മഹ്​മൂദ്, ഇ.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story