Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഖില കേരള നാടക...

അഖില കേരള നാടക പുരസ്​കാരം ജീജേഷ് കൊറ്റാളിക്ക്

text_fields
bookmark_border
അഖില കേരള നാടക പുരസ്​കാരം ജീജേഷ് കൊറ്റാളിക്ക്​കണ്ണൂർ: കോഴിക്കോട് നാടക്​ ജില്ല കമ്മിറ്റി, സംസ്ഥാന തലത്തിൽ നടത്തിയ നാടക രചന മത്സരത്തിൽ കെ.എസ്. ബിമൽ സ്​മാരക പുരസ്​കാരത്തിന് ജീജേഷ് കൊറ്റാളിയുടെ 'പൊക്കുടൻ' അർഹമായി. 7500 രൂപയും ഫലകവും പ്രശസ്​തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ അവസാനവാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ കവിത രചന, തിരക്കഥ രചന, നാടകരചന എന്നിവയിൽ സംസ്ഥാന അവാർഡിന് അർഹനായിട്ടുണ്ട്.കേരള അറബിക് - മുൻഷി അസോസിയേഷൻ ജനറൽ വിഭാഗത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല കവിത പുരസ്കാരം, പരസ്പരം മാസിക കവിത പുരസ്കാരം, രമിത് സ്മാരക കവിത പുരസ്കാരം, കെ.എസ്.ടി.എ കവിത പുരസ്കാരം, കെ.കെ. നായർ കവിത പുരസ്കാരം എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തി​ൻെറ 'എ​ൻെറ നാട് നി​ൻെറയും' എന്ന ഹ്രസ്വചിത്രം രാജ്യാന്തര ചലച്ചിത്ര മേളയിൽ കുട്ടികളുടെ വിഭാഗത്തിൽ പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോൾ പാപ്പിനിശ്ശേരി ഗവ. സ്കൂൾ അധ്യാപകനാണ്. കൊറ്റാളി സ്വദേശിയാണ്.Jeejesh kottali pokkudan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story