Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂരിൽ ലീഗിനെതിരെ ...

പയ്യന്നൂരിൽ ലീഗിനെതിരെ വിമത സ്​ഥാനാർഥി

text_fields
bookmark_border
പയ്യന്നൂരിൽ ലീഗിനെതിരെ വിമത സ്​ഥാനാർഥി പയ്യന്നൂർ: നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ ലീഗ് പ്രാദേശിക നേതാവ് മത്സരത്തിന്. തായിനേരിയിൽ 33ാം വാർഡിലേക്കാണ് മുൻ കൗൺസിലറും നിലവിൽ ലീഗ് ജില്ല കൗൺസിൽ അംഗവുമായ എം. ബഷീർ പത്രിക നൽകിയത്. ഈ വാർഡിൽ ലീഗിലെ എ.എം നിസാറാണ് ഔദ്യോഗിക സ്ഥാനാർഥി. കഴിഞ്ഞ തവണ വനിത സംവരണ മണ്ഡലമായ തായിനേരിയിൽ ലീഗിലെ എം.കെ. ഷമീയയാണ് മത്സരിച്ച് വിജയിച്ചത്.ഇക്കുറി ജനറൽ വാർഡായപ്പോൾ മുൻ നഗരസഭാംഗം കൂടിയായ ബഷീറിന് പകരം നിസാറിനെയാണ് പാർട്ടി പരിഗണിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ബഷീർ സ്വതന്ത്രനായി മത്സരിക്കാൻ ബുധനാഴ്‌ച പത്രിക നൽകിയത്. മുൻ മുനിസിപ്പൽ ലീഗ് പ്രസിഡൻറാണ് ബഷീർ. പാർട്ടി അച്ചടക്കം ലംഘിച്ചതിനെതിരെ നടപടിയുണ്ടാവുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Show Full Article
TAGS:
Next Story