കോർപറേഷൻ: മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തിറക്കികണ്ണൂർ: തർക്കങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 15 വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഡിവിഷൻ, സ്ഥാനാർഥികളുടെ പേര് എന്ന ക്രമത്തിൽ–ആയിക്കര: കെ.എം. സാബിറ ടീച്ചർ, പടന്ന: പി. സിയാദ് തങ്ങൾ, താണ: കെ. ശബീന, അതിരകം: പി കൗലത്ത്, എളയാവൂർ നോർത്ത്: പി.സി. അമീനുള്ള, പള്ളിപ്രം: പി.കെ. സുമയ്യ, വലിയന്നൂർ: കെ.പി. അബ്ദുൽ റസാഖ്, ഏഴര:ഫിറോസ ഹാഷിം, ചാലാട്: കെ.പി. റാഷിദ്, തളാപ്പ്: പി.പി. ബീവി, കക്കാട്: വി.പി. അഫ്സില, കക്കാട് നോർത്ത്: പനയൻ ഉഷ, ശാദുലിപ്പള്ളി: എം. ശകുന്തള, അറക്കൽ: പി. അഷ്റഫ്, താഴെചൊവ്വ: അസ്‌ലം പാറേത്ത്, തിലാന്നൂർ: റസിയ കാസിം (ലീഗ് സ്വതന്ത്ര). മുസ്ലിം ലീഗ് മത്സരിക്കുന്ന നീർച്ചാൽ, കസാനക്കോട്ട ഡിവിഷനുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 12:00 AM GMT Updated On
date_range 2020-11-18T05:30:52+05:30കോർപറേഷൻ: മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി
text_fieldsNext Story