Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദമ്പതികൾ...

ദമ്പതികൾ തെരഞ്ഞെടുപ്പ്​ ഗോദയിൽ

text_fields
bookmark_border
മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളായെത്തുന്നത് ദമ്പതികളായ മഹിജയും ശശിധരൻ തോട്ടത്തിലും. മുമ്പും ഇതേ പഞ്ചായത്തിൽതന്നെ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാന്മാരായിരുന്ന പരിചയവും ഇരുവർക്കുമുണ്ട്. കെ.എസ്.യുവിലൂടെ രാഷ്​ട്രീയരംഗത്തെത്തിയ ശശിധരൻ അഴിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറായിരുന്നു. ഇപ്പോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്​ കൂടിയാണ്. 1995ൽ ആദ്യമായി മൂന്നാം വാർഡിനെ പ്രതിനിധാനംചെയ്​ത്​ പഞ്ചായത്തിലെത്തി. തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പിലും വിജയിച്ച് ക്ഷേമകാര്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാനായി ചുമതല നിർവഹിച്ചു. 2015 വരെയുള്ള നാലു തവണ പഞ്ചായത്ത് അംഗമായി. അഴിയൂർ മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ്​ കൂടിയായ മഹിജ തോട്ടത്തിൽ 2005 മുതൽ പഞ്ചായത്തിൽ ജനപ്രതിനിധിയാണ്. 2010ൽ വികസനകാര്യ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർപേഴ്​സനായിട്ടുണ്ട്.
Show Full Article
TAGS:
Next Story