Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ​െൻറ തദ്ദേശം, എ​െൻറ...

എ​െൻറ തദ്ദേശം, എ​െൻറ കാഴ്ചപ്പാടുകള്‍

text_fields
bookmark_border
എ​ൻെറ തദ്ദേശം, എ​ൻെറ കാഴ്ചപ്പാടുകള്‍ മറ്റു തെരഞ്ഞെടുപ്പുകള്‍ പോലെയല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. അത് നമ്മുടെ ജീവിതപരിസരങ്ങളെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ്. നമ്മുടെ വീട്, അതിനുചുറ്റുമുള്ള പറമ്പ്, അതിലൂടെ കടന്നുപോകുന്ന റോഡ്, കുടിക്കാനുള്ള വെള്ളം, ചുറ്റുവട്ടത്തി​ൻെറ പരിസ്ഥിതി, ജീവനോപാധികള്‍, അവയുടെ സംരക്ഷണം എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ടതിനെയെല്ലാം നിയന്ത്രിക്കുന്നതിനുള്ള അധികാരം നാം തെരഞ്ഞെടുക്കുന്നവരില്‍ നിക്ഷിപ്തമാക്കുന്ന ഒന്നാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ, ഈ പ്രാദേശിക ഭരണകൂടത്തിലേക്ക് മത്സരിക്കുന്നവരില്‍ പലരും നമുക്ക് സുപരിചിതരായിരിക്കും. അപ്പോള്‍ വ്യക്തിബന്ധത്തിനും രാഷ്​ട്രീയത്തിനും അപ്പുറമായി കഴിവുള്ളവരെ വിജയിപ്പിക്കാന്‍ നാം വോട്ടുചെയ്യേണ്ടതുണ്ട്. മറ്റൊരു തരത്തില്‍,യുവാക്കളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് പരിശീലന കളരിയാണ്. രാഷ്​ട്രീയത്തില്‍ ഉയര്‍ന്ന തലങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടാനുള്ള പരിശീലനക്കളരി. 18 വയസ്സ് തികഞ്ഞവരെ സംബന്ധിച്ച്​ വോട്ടുചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാനും മത്സരിക്കുന്നവര്‍ക്ക് രാഷ്​ട്രീയ അധികാരം കൈയാളാനും അതിലൂടെ വളരാനുമുള്ള അവസരമാണ് ഇത് നല്‍കുന്നത്. ഏതൊരു തൊഴിലില്‍ നിയമിക്കപ്പെടുന്നതിനും മുന്‍പരിചയം ആവശ്യപ്പെടുന്ന ഇക്കാലത്ത് നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഭരണപരവും നിയമപരവുമായ സംവിധാനങ്ങളിലേക്ക് ജനപ്രതിനിധിയായി എത്താനുള്ള നല്ലൊരു പരിശീലനക്കളരിയായും ഇത് പ്രയോജനപ്പെടുത്താന്‍ യുവജനങ്ങള്‍ക്ക്​ കഴിയണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story