Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഴശ്ശി കനാൽ...

പഴശ്ശി കനാൽ പുനർനിർമാണം പൂർത്തിയാക്കാൻ നിർദേശം

text_fields
bookmark_border
ജസ്​റ്റിസ് കെ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഡാം സന്ദർശിച്ചു ഇരട്ടി: ഡാം സുരക്ഷ അതോറിറ്റി ഉന്നതതല ഉദ്യോഗസ്ഥർ പഴശ്ശി ഡാം സന്ദർശിച്ചു. കഴിഞ്ഞ പ്രളയത്തെ തുടർന്നുള്ള ഡാമി​ൻെറ സുരക്ഷ സംബന്ധിച്ച്‌ പരിശോധന നടത്തുന്നതിനാണ് അതോറിറ്റി ചെയർമാൻ ജസ്​റ്റിസ് കെ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പഴശ്ശി ഡാം സന്ദർശിച്ചത്. ഡാമി​ൻെറ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംഘം വിദഗ്ധ പരിശോധന നടത്തി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പഴശ്ശി ഡാമിൽനിന്ന് മാഹി വരെ കുടിവെള്ളമെത്തിക്കുന്ന മെയിൻ കനാലി​ൻെറ പുനർനിർമാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ ഉന്നതതലസംഘം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലും മാഹി വരെയുള്ള പല പ്രദേശങ്ങളിലും ലക്ഷക്കണക്കിന് പേർക്ക് കുടിവെള്ളവും കാർഷികാവശ്യത്തിനും വെള്ളമെത്തിക്കുന്ന പഴശ്ശി മെയിൻ കനാലി​ൻെറ നാല​ു ഭാഗങ്ങളിലാണ് തകർച്ച. ഇതുകാരണം വർഷങ്ങളായി കനാൽ വഴിയുള്ള വെള്ളം വിതരണം നിലച്ചിരിക്കുകയായിരുന്നു. ഇതി​ൻെറ പുനർനിർമാണമാണ് ഉടൻ പൂർത്തിയാക്കി കനാൽ വഴിയുള്ള കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ നിർദേശം നൽകിയത്. ഇറിഗേഷൻ ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ ഡി. ബിജു, ഇറിഗേഷൻ ആൻഡ്​ അഡ്മിനിസ്ട്രേറ്റിവ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്, ഇറിഗേഷൻ കണ്ണൂർ എക്സിക്യൂട്ടിവ് എൻജിനീയർ സി.ഡി. സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story