Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2020 12:00 AM GMT Updated On
date_range 15 Nov 2020 12:00 AM GMTകേസരി നായനാര്‍ അനുസ്മരണം
text_fieldsbookmark_border
പയ്യന്നൂർ: മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെ അനുസ്മരിച്ചു. പാണപ്പുഴയിലെ തറവാട്ടുപറമ്പിലെ സ്മൃതിമണ്ഡപത്തിലാണ് 106ാം ചരമവാര്‍ഷിക ദിനാചരണം നടന്നത്. പയ്യന്നൂര്‍ മലയാളഭാഷ പാഠശാലയും വേങ്ങയിൽ തറവാടും ചേര്‍ന്നാണ് സ്മൃതിസംഗമം നടത്തിയത്. വേങ്ങയിൽ തറവാട്ടംഗം ഇന്ദിര നിലവിളക്ക് തെളിച്ചു. പാഠശാല ഡയറക്ടര്‍ ടി.പി. ഭാസ്‌കര പൊതുവാൾ അനുസ്മരണ പ്രഭാഷണം നടത്തി. ടി.ടി. ലക്ഷ്മണൻ, റഫീഖ് പാണപ്പുഴ, എൻ.വി. ഗംഗാധരൻ, പ്രഭാകരൻ പനയന്തട്ട, ജയരാജ് മാതമംഗലം, പ്രീത രമേശൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story