Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനെഹ്​റുവിനെ...

നെഹ്​റുവിനെ സ്​മരിച്ച്​ നാട്

text_fields
bookmark_border
നെഹ്​റുവിനെ സ്​മരിച്ച്​ നാട്​NEHRU DINAGHOSHAM DCC..... നെഹ്‌റു ജന്മദിനത്തോടനുബന്ധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനകണ്ണൂര്‍: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിനെ നാട് സ്​മരിച്ചു​. നെഹ്‌റു ജന്മദിനത്തോടനുബന്ധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഭാഗമായുള്ള പുഷ്പാര്‍ച്ചനക്ക് ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി നേതൃത്വം നൽകി. മുൻ എം.എൽ.എ പ്രഫ. എ.ഡി. മുസ്തഫ, കെ.പി.സി.സി സെക്രട്ടറി എം.പി. മുരളി, മുന്‍ ​െഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സി. രഘുനാഥ്, സുരേഷ് ബാബു എളയാവൂര്‍, എം.പി. വേലായുധൻ, സി.വി. സന്തോഷ്, ടി.സി. താഹ, കെ. മനീശൻ തുടങ്ങിയവര്‍ സംബന്ധിച്ചു. രാഷ്​ട്രശിൽപി പണ്ഡിറ്റ്ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് കക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഓഫിസിൽ നടന്ന പുഷ്പാർച്ചനക്ക് പ്രസിഡൻറ്​ കെ. മണീശൻ, സെക്രട്ടറിമാരായ കെ. ദിവാകരൻ, ലിനീഷ് അത്താഴക്കുന്ന്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ നാവത്ത് പുരുഷോത്തമൻ, വിഹാസ് അത്താഴക്കുന്ന്, ബൂത്ത് പ്രസിഡൻറ്​ നാവത്ത് പ്രകാശൻ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story