Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപണിമുടക്ക്:...

ദേശീയപണിമുടക്ക്: എൽ.ഐ.സി ജീവനക്കാർ വിശദീകരണ യോഗം നടത്തി

text_fields
bookmark_border
കണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നവംബർ 26ന് നടക്കുന്ന ദേശീയപണിമുടക്കി​ൻെറ ഭാഗമായി ജീവനക്കാർ വിവിധ ഒാഫിസുകൾക്ക്​ മുന്നിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തി. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ജില്ല കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും വിശദീകരണയോഗങ്ങളും നടത്തിയത്​. കണ്ണൂരിൽ നടന്ന യോഗം എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ ഡിവിഷനൽ ജോ.സെക്രട്ടറി കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത് അധ്യക്ഷതവഹിച്ചു. തലശ്ശേരി ബ്രാഞ്ച് ഒന്നിൽ കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്. രോഹിത് അധ്യക്ഷതവഹിച്ചു. തലശ്ശേരി ബ്രാഞ്ച് രണ്ടിൽ പി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.പി. ദിനേശൻ അധ്യക്ഷതവഹിച്ചു. മട്ടന്നൂരിൽ സി.പി. സുധീർ ഉദ്​ഘാടനം ചെയ്തു. എം. മനോജ്‌ അധ്യക്ഷതവഹിച്ചു. തളിപ്പറമ്പിൽ പി.കെ. രാജീവൻ ഉദ്​ഘാടനം ചെയ്തു. എൻ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. പയ്യന്നൂരിൽ കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.വി. വേണു അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story