Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയോര മേഖലയിൽ...

മലയോര മേഖലയിൽ എൽ.ഡി.എഫ് പ്രചാരണത്തിലേക്ക് കടന്നു

text_fields
bookmark_border
മലയോര മേഖലയിൽ എൽ.ഡി.എഫ് പ്രചാരണത്തിലേക്ക് കടന്നുirt lDF മലയോര മേഖലയിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങിയപ്പോൾഇരിട്ടി: മലയോര മേഖലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കി ഒന്നാംഘട്ട പ്രചാരണ രംഗത്തേക്ക് കടന്നു. ജില്ല പഞ്ചായത്ത് ഉളിക്കൽ ഡിവിഷനിൽനിന്ന്​ ജനവിധി തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ ഷിമ്മി നിഷാദി​ൻെറ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡൻറായിരുന്ന പരേതനായ ടി.ആർ. നാരായണ​ൻെറ വയത്തൂരിലെ സ്മൃതിമണ്ഡപത്തിൽ​ പുഷ്പാർച്ചന നടത്തിയാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടന ചടങ്ങിൽ കെ.ജി. ദിലീപ് അധ്യക്ഷതവഹിച്ചു. പി.കെ. ശശി, കെ.കെ. ജനാർദൻ, എം.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story