Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ എൻ.ജി.ഒ...

കണ്ണൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിന് മൂന്നു കോടി

text_fields
bookmark_border
കണ്ണൂർ: നഗരത്തിൽ സ്ഥിതിചെയ്യുന്ന എൻ.ജി.ഒ ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ പുതിയ ക്വാർട്ടേഴ്സ് കെട്ടിടം നിർമിക്കുന്നതിന് സർക്കാറിൽനിന്ന്​ മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള താമസസൗകര്യം മെച്ചപ്പെടുത്താൻ ഇതുകൊണ്ട് സാധിക്കും. കൂടാതെ, കണ്ണൂർ നിയോജക മണ്ഡലത്തിലെ പുളിക്കോം പാലം (2.5 കോടി), കോയ്യോട്ട് പാലം (മൂന്നു കോടി), ചേലോറ പാലം (2.5 കോടി) എന്നീ പാലങ്ങൾ പുതുക്കിപ്പണിയുന്നതിനും പൊതുമരാമത്ത് വകുപ്പിൽനിന്ന്​ ഭരണാനുമതിയായി. സർക്കാർ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ നേരത്തേ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയിരുന്നു.
Show Full Article
TAGS:
Next Story