Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷനിൽ...

കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്​ –ലീഗ്​ തർക്കം രൂക്ഷം; ചർച്ച വഴിമുട്ടി

text_fields
bookmark_border
കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്​ –ലീഗ്​ തർക്കം രൂക്ഷം; ചർച്ച വഴിമുട്ടിആവശ്യം അംഗീകരിച്ചില്ലെങ്കിൽ പഞ്ഞിക്കീൽ, വാരം ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർഥികളെന്ന്​ മുസ്​ലിം ലീഗ്​ കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്​ -ലീഗ്​ തർക്കം രൂക്ഷമായതിനെ തുടർന്ന്​ സീറ്റ്​ വിഭജന ചർച്ച വഴിമുട്ടി. ഇനി ചർച്ച വേണ്ടതില്ലെന്ന നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ്​ മുസ്​ലിം ലീഗ്​ നേതാക്കൾ ചർച്ച മതിയാക്കി പോയത്​.കഴിഞ്ഞ തവണ മുസ്​ലിം ലീഗ്​ സ്ഥാനാർഥി മത്സരിച്ച പഞ്ഞിക്കീൽ ഡിവിഷൻ, കോൺഗ്രസ്​ വിജയിച്ച വാരം ഡിവിഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നുവേണമെന്ന മുസ്​ലിം ലീഗി​ൻെറ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ്​ തയാറാകാത്തതാണ്​ യു.ഡി.എഫിൽ സീറ്റ്​ വിഭജന ചർച്ച വഴിമുട്ടാനിടയാക്കിയത്​. പഞ്ഞിക്കീൽ വാർഡിൽ നിന്നാണ്​ ​കോൺഗ്രസ്​ വിമതനായി മത്സരിച്ച ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​ വിജയിച്ചത്​. ഇവിടെ യു.ഡി.എഫി​ൻെറ ഒൗദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ചത്​ മുസ്​ലിം ലീഗായിരുന്നു. കോൺഗ്രസുകാർ വിമതനായിട്ടും പി.കെ. രാഗേഷിനെ​ വിജയിപ്പിച്ചപ്പോൾ മുസ്​ലിം ലീഗ്​ സ്ഥാനാർഥി​ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ മത്സരിച്ച വാർഡ്​ വിട്ടുകിട്ടണമെന്ന ആവശ്യം ലീഗ്​ നേതൃത്വം കുറെ മുമ്പുതന്നെ കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, ഇൗ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ്​ കോൺഗ്രസ്​ നേതൃത്വം മറുപടി നൽകിയത്​. ഇതേത്തുടർന്നാണ്​ കോൺഗ്രസി​ൻെറ വാരം ഡിവിഷൻ വേണമെന്ന ആവശ്യം ഉന്നയിച്ചത്​. ചേലോറ പഞ്ചായത്ത്​ കോർപറേഷനിൽ ചേർക്കും മുമ്പ്​ ലീഗ്​ സ്ഥാനാർഥികൾ വിജയിച്ച ഡിവിഷനാണ്​ വാരം എന്നതിനാലാണ്​ ഇൗ ഡിവിഷനുവേണ്ടി വാദം ഉന്നയിച്ചത്​. കോൺഗ്രസ്​​ നേതൃത്വം അതിനും തയാറായില്ല. നേരത്തേ മൂന്നുതവണ ചർച്ച നടത്തിയിട്ടും തർക്കത്തിന്​ പരിഹാരം ഉണ്ടായിട്ടില്ല. ഇതി​ൻെറ അടിസ്ഥാനത്തിലാണ്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി, മുസ്​ലിം ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ഞായറാഴ്​ച രാവിലെ ചർച്ച നടത്തിയത്​. മുസ്​ലിം ലീഗ്​ ജില്ല കമ്മിറ്റി ഒാഫിസിൽ നടന്ന ചർച്ചയിൽ ഇരുനേതൃത്വവും നിലപാടിൽ ഉറച്ചുനിന്നതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. ആവശ്യപ്പെട്ട ഒരു സീറ്റെങ്കിലും കോൺഗ്രസ്​ വിട്ടുനൽകുന്നി​ല്ലെങ്കിൽ പഞ്ഞിക്കീൽ, വാരം ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ്​ മുസ്​ലിം ലീഗ്​ തീരുമാനം. കണ്ണൂർ കോർപറേഷനിൽ മുസ്​ലിം ലീഗ്​ പ്രധാന ശക്തിയായിട്ടും നേതൃത്വം പലപ്പോഴും കോൺഗ്രസി​ൻെറ സമ്മർദത്തിനു​ വഴങ്ങുന്നുവെന്ന ആക്ഷേപം ലീഗ്​ അണികൾക്കിടയിലുണ്ട്​. പി.കെ. രാഗേഷി​ൻെറ നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന്​ ബാങ്കിൽനിന്ന്​ ഏഴുവർഷം മുമ്പ്​ പിരിച്ചുവിട്ട്​ ലീഗ്​ പ്രവർത്തകരായ ജീവനക്കാരെ തിരച്ചെടുക്കുമെന്ന്​ ഉറപ്പുനൽകിയതിനെ തുടർന്നാണ്​ യു.ഡി.എഫിലെത്തിയ പി.കെ. രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കാൻ ലീഗ്​ അംഗങ്ങൾ വോട്ട്​ ചെയ്​തത്​. എന്നാൽ, ഇതുവരെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ പി.കെ. രാഗേഷ്​ തയാറായിട്ടില്ല. ഇത്​ ചാലാട്​, പള്ളിക്കുന്ന്​ പ്രദേശങ്ങളിലെ മുസ്​ലിം ലീഗ്​ പ്രവർത്തകരിൽ കടുത്ത അമർഷത്തിന്​ ഇടയാക്കിയിട്ടുണ്ട്​. കഴിഞ്ഞ തവണ കോൺഗ്രസിനകത്തെ പ്രശ്​നങ്ങളാണ്​ പ്രഥമ കോർപറേഷ​ൻെറ ഭരണസാരഥ്യം എൽ.ഡി.എഫ്​ കൈകളിൽ എത്തിച്ചത്​. ഇത്തവണ കോൺഗ്രസ്​ -മുസ്​ലിം ലീഗ്​ തർക്കം മറ്റൊരു സാധ്യത എൽ.ഡി.എഫിനു മുന്നിൽ തുറക്കുമോയെന്നാണ്​ ഇനി കാണാനുള്ളത്​. എങ്കിലും അവസാന നിമിഷമെങ്കിലും പ്രശ്​നത്തിന്​ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ ഇരു പാർട്ടികളുടെയും നേതൃത്വം. അഡ്വ. സണ്ണി ജോസഫ്​ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, അഡ്വ. ടി.ഒ. മോഹനൻ, മുസ്​ലിം ലീഗ്​ ജില്ല പ്രസിഡൻറ്​ പി. കുഞ്ഞിമുഹമ്മദ്​, ജനറൽ ​െസക്രട്ടറി അബ്​ദുൽ കരീം ചേലേരി, സെക്രട്ടറി കെ.പി. താഹിർ, മുൻ ഡെപ്യൂട്ടി മേയർ സി. സമീർ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story