Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറും ഓട്ടോയും...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് ചിത്രം: ppn auto accident പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ കാവിനു സമീപം കാറുമായി കൂടിയിടിച്ച് തർന്ന ഓ​ട്ടോറിക്ഷപാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ കാവിനു സമീപം കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അഴീക്കോട് ചാലിൽ സ്വദേശിയായ ഓട്ടോഡ്രൈവർ കെ.പി. സജീവനാണ്​ (53) ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്​ച ഉച്ച 1.30നാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ഓട്ടോയും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കാറുമാണ്​ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.സ്വകാര്യ ഒാട്ടോയിലിടച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് നിന്നു. വളപട്ടണം എ.എസ്​.ഐ ഫ്രാൻസിസ്, സിവിൽ പൊലീസ്​ ഒാഫിസർ സുഭാഷ് പാപ്പിനിശ്ശേരി എന്നിവരുടെ ഇടപെടലിലാണ്​ കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കിനിടയിൽനിന്ന്​ ഓട്ടോ ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്​. കാർ യാത്രക്കാരായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story