Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെങ്ങര-മൂലക്കീൽ റോഡ്...

വെങ്ങര-മൂലക്കീൽ റോഡ് പ്രവൃത്തി ഉദ്​ഘാടനം

text_fields
bookmark_border
വെങ്ങര-മൂലക്കീൽ റോഡ് പ്രവൃത്തി ഉദ്​ഘാടനംചിത്രവിശദീകരണം: pyd TV Rajesh mla വെങ്ങര-മൂലക്കീൽ റോഡ് പ്രവൃത്തി ടി.വി. രാജേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നുപഴയങ്ങാടി: വെങ്ങര ഗേറ്റ് -മൂലക്കീൽ കടവ് റോഡി​ൻെറ മെക്കാഡം ടാറിങ്​ പ്രവൃത്തിയുടെ ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി അധ്യക്ഷത വഹിച്ചു. ചെമ്പല്ലിക്കുണ്ട് - വെങ്ങര- മൂലക്കീൽ കടവ് റോഡിൽ 6.05 കി. മീറ്ററിൽ ആദ്യഘട്ടം ചെമ്പല്ലിക്കുണ്ട് മുതൽ വെങ്ങര മുക്ക് വരെ 3.46 കോടി രൂപ അനുവദിക്കുകയും 3.25 കി.മീ. മെക്കാഡം ടാറിങ്​ ചെയ്​ത് പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്​തതിന് ശേഷം രണ്ടാംഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയ വെങ്ങര ഗേറ്റ് മുതൽ മൂലക്കീൽ കടവ് വരെ 2.80 കി.മീ. മെക്കാഡം ടാറിങ്​ പ്രവൃത്തിക്ക് 1.89 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ആവശ്യമായ സ്ഥലത്ത് ഡ്രെയ്​നേജ്​, റോഡി​ൻെറ പ്രതലം ഉയർത്തൽ, സുരക്ഷ അടയാളങ്ങൾ ഏർപ്പെടുത്തൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെങ്ങര പോസ്​റ്റ് ഓഫിസിനു സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, ജില്ല പഞ്ചായത്തംഗം ആർ. അജിത, കെ.പി. കമലാക്ഷി, സി.എച്ച്. സൗദ, കെ. സുലൈമാൻ, കെ.വി. മുഹമ്മദലി മാസ്​റ്റർ എന്നിവർ സംസാരിച്ചു. അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ സുനിൽ കൊയിലേരിയൻ സ്വാഗതവും അസി. എൻജിനീയർ ടി.വി. ഭാസ്​കരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story