ആറളത്തെ വിറപ്പിച്ച് ഒന്നരക്കൊമ്പൻെറ വിളയാട്ടം കേളകം: ജനവാസ മേഖലയുടെ പേടിസ്വപ്നമായിരുന്ന ചുള്ളിക്കൊമ്പനും മോഴയാനക്കും ശേഷം ആറളത്തെ വിറപ്പിച്ച് ഒന്നരക്കൊമ്പൻെറ വിളയാട്ടം പ്രദേശവാസികൾക്കും വനപാലകർക്കും പേടിസ്വപ്നമാകുന്നു. മുമ്പ് ചുള്ളിക്കൊമ്പനെന്ന കൊലയാളിയാനയെ ആറളത്ത് നിന്ന് സാഹസികമായി വനം വകുപ്പ് പിടികൂടി മുത്തങ്ങയിലേക്ക് നാട് കടത്തുകയായിരുന്നു. നിരവധി പേരെ ആറളം ഫാമിൽ വകവരുത്തിയ മോഴയാനയും കഥാവശേഷനായി. ഇപ്പോൾ ആറളം ഫാമിൻെറ രണ്ടാം ബ്ലോക്കിൽ കാട്ടാന പ്രസവിച്ച സ്ഥലത്തോട് ചേർന്ന പ്രദേശത്ത് വട്ടം കറങ്ങുകയാണ് ഒരു കൊമ്പ് പാതി കുറവുള്ള, പ്രദേശവാസികൾ തിരിച്ചറിയാൻ ഒന്നരക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടുകൊമ്പൻ. ഈ ആന ഫാമിൽ കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെട്ട വനപാലകർക്ക് നേരെയും പലതവണ ചീറിയടുത്തിരുന്നു. മോനിച്ചൻ എന്നയാളുടെ ഓട്ടോറിക്ഷ മുമ്പ് കുത്തിത്തകർത്തതും ഒന്നരക്കൊമ്പനാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 11:59 PM GMT Updated On
date_range 2020-11-07T05:29:05+05:30ആറളത്തെ വിറപ്പിച്ച് ഒന്നരക്കൊമ്പെൻറ വിളയാട്ടം
text_fieldsNext Story