Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 11:59 PM GMT Updated On
date_range 5 Nov 2020 11:59 PM GMTരാമപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു
text_fieldsbookmark_border
രാമപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നുചിത്ര വിശദീകരണം: pyr ramapuram resthouse രാമപുരം വിശ്രമകേന്ദ്രം ഉദ്ഘാടന ഫലകം ടി.വി. രാജേഷ് എം.എൽ.എ അനാച്ഛാദനം ചെയ്യുന്നുപഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ രാമപുരത്ത് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻെറയും പാർക്കിൻെറയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിശ്രമകേന്ദ്രവും പാർക്കും യാഥാർഥ്യമായതോടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഇവിടെ ലഭ്യമാവുകയാണ്. 1.35 കോടി ചെലവിൽ നിർമിച്ചിരിക്കുന്ന പാർക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. 50ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.ഭക്ഷണശാല, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ശൗചാലയം, ഓപൺ എയർ തിയറ്റർ, വാട്ടർ ഫൗണ്ടർ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ എന്നിവയും നിർമിച്ചിട്ടുണ്ട്. കെ.എസ്.ടി.പിയുടെ പാത നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമകേന്ദ്രംകൂടിയാണിത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പ്രഭാവതി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story