വിവാഹം കഴിക്കണോ; സഹായത്തിന് പൊലീസുണ്ട് തലശ്ശേരി: പഠിപ്പും പത്രാസുമുണ്ടായിട്ടും വൈവാഹിക ജീവിതം വിധിച്ചിട്ടില്ലെന്ന് വിലപിക്കുന്നവർക്കിതാ തലശ്ശേരിയിൽനിന്ന് ഒരു സദ്വാർത്ത. പലവിധ കാരണങ്ങളാൽ വിവാഹം സ്വപ്നമായി അകന്നുനിൽക്കുന്ന യൗവനങ്ങളെ കൈപിടിച്ചുയർത്താൻ തലശ്ശേരിയിലെ ജനമൈത്രി പൊലീസാണ് പ്രത്യേക സംവിധാനം ആരംഭിക്കുന്നത്. രക്ഷിതാക്കൾക്കും യുവതീ-യുവാക്കൾക്കും സഹായം തേടാം. 9496985563 വാട്സ്ആപ് നമ്പറിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ അറിയിച്ചാൽ വിളിപ്പുറത്ത് ജീവിത പങ്കാളിയെ കണ്ടെത്താനാവുന്ന മറുപടി ലഭ്യമാവും. ഏതാണ്ടൊരു മാര്യേജ് ബ്യൂറോയുടെ മട്ടാണെങ്കിലും അതിലപ്പുറം വിശ്വാസ്യതയും സുരക്ഷിതത്വവും ജനമൈത്രി പൊലീസിൻെറ കാര്യത്തിലുണ്ടാവും. പ്രത്യേക ഫീസോ മറ്റ് നൂലാമാലകളോ ഇല്ല. വിവരങ്ങൾ സ്വീകരിക്കലും കൊടുക്കലും മാത്രമാണ് പൊലീസിൻെറ ഉത്തരവാദിത്തം. അറിയേണ്ടതും അറിയിക്കേണ്ടതും തീരുമാനിച്ച് ഉറപ്പിക്കേണ്ടതുമെല്ലാം അവരവർ ചെയ്യണം. തലശ്ശേരി കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്തുവരുന്ന ജനമൈത്രി പൊലീസിൻെറ സേവനം സബ്ഡിവിഷൻ പരിധിയിലെ കൂത്തുപറമ്പ്, പാനൂർ, കൊളവല്ലൂർ, ചൊക്ലി, ന്യൂമാഹി, ധർമടം, പിണറായി, തലശ്ശേരി പ്രദേശത്തുള്ളവർക്ക് പ്രയോജനപ്പെടും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 11:59 PM GMT Updated On
date_range 2020-11-05T05:29:19+05:30വിവാഹം കഴിക്കണോ; സഹായത്തിന് പൊലീസുണ്ട്
text_fieldsNext Story