പയ്യന്നൂര്‍: എം.എല്‍.എ ആസ്തി വികസന ഫണ്ടും നഗരസഭ വിഹിതവും ഉപയോഗിച്ച് നിര്‍മിച്ച പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് മേൽ നടപ്പാലം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ സ്റ്റേഷനെ റെയിൽവേ അവഗണിക്കുന്നുവെന്ന പരാതിക്കിടെയാണ് എം.എൽ.എയും നഗരസഭയും ഇടപെട്ട് പാലം പണിത് മാതൃകയായത്. നാവിക അക്കാദമി, സി.ആർ.പി.എഫ് കേന്ദ്രം എന്നിവ ഉൾെപ്പടെ ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും ജനപ്രതിനിധികളുടെ നിവേദനങ്ങൾ റെയിൽവേ അവഗണിച്ചു. മൂന്നാം ട്രാക്കിൽ നിർത്തിയിട്ട ഗുഡ്സ് വാഗൻെറ എൻജിനിൽ കയറി വേണം സ്ത്രീ പുരുഷ ഭേദമന്യേ യാത്രക്കാർ രണ്ടാം പ്ലാറ്റ്ഫോമിൽ എത്താൻ. ജീവൻ പണയം വെച്ചുള്ള ഇൗ അഭ്യാസത്തിനാണ് അറുതിയായത്. സ്റ്റേഷൻ വികസനത്തിനുള്ള പ്രധാന ഘടകം കൂടിയായിരുന്നു കിഴക്ക് ഭാഗത്ത് മേൽ നടപ്പാലം നിർമിക്കുക എന്നത്. റെയിൽവേയെ സമീപിച്ചപ്പോൾ നിർമാണത്തിന് അനുമതി നൽകുകയായിരുന്നു. 1,77,000 രൂപയാണ് സെേൻറജ് ചാർജടച്ചത്. അന്നത്തെ കാസർകോട് എം.പി പി. കരുണാകരൻെറ ഇടപെടലിനെത്തുടർന്ന് ദ്രുതഗതിയിൽ പണി തുടങ്ങി. നിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെയും ചെയർമാൻെറയും നിരന്തര ഇടപെടൽ ഉണ്ടായതോടെ മേൽപാലം യാഥാർഥ്യമായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2020 12:00 AM GMT Updated On
date_range 2020-11-02T05:30:37+05:30പയ്യന്നൂർ സ്റ്റേഷനിൽ മേൽ നടപ്പാലം തുറന്നു
text_fieldsNext Story