Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെല്ലമ്മയും മകനും ഇനി...

ചെല്ലമ്മയും മകനും ഇനി സ്വന്തം വീട്ടിൽ

text_fields
bookmark_border
തലശ്ശേരി: മാടപീടിക ആച്ചുകുളങ്ങര റോഡിലെ ആശ്രയ കോളനിയിൽ തമിഴ്നാട്ടുകാരി ചെല്ലമ്മക്കും മകൻ മണികണ്​ഠനുമായി നഗരസഭ നിർമിച്ചുനൽകിയ വീട് കൈമാറി. കേരളപ്പിറവിദിനത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശനാണ് വീടി​ൻെറ താക്കോൽ ചെല്ലമ്മക്ക് കൈമാറിയത്. വൈദ്യുതീകരിച്ച മൂന്നു മുറികളുള്ള വീട്ടിൽ അമ്മക്കും മകനും ഇനി സ്വസ്ഥമായി തലചായ്ക്കാം. തമിഴ്​നാട് സേലത്തുനിന്നാണ് ചെല്ലമ്മയും കുടുംബവും 24 വർഷം മുമ്പ് തലശ്ശേരിയിൽ എത്തിയത്. മണികണ്​ഠൻ ബി.ഇ.എം.പി സ്​കൂളിനു മുന്നിലെ നടപ്പാതയിൽ ചെരിപ്പുകൾ തുന്നിയാണ്​ ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ചെല്ലമ്മ തെരുവോരങ്ങളിൽനിന്ന് കാർഡ്ബോർഡ് പെട്ടികൾ ശേഖരിച്ച് വിറ്റും അന്നത്തിനുള്ള വക കണ്ടെത്തുന്നു. സ്​കൂളിന് മുന്നിൽ ഹെഡ് പോസ്​റ്റ്​ ഓഫിസ് റോഡിലെ കെട്ടിടവരാന്തയിലാണ് ഇതുവരെ അന്തിയുറങ്ങിയത്. ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നഗരസഭ വീട് നിർമിച്ചുനൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story