Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:58 PM GMT Updated On
date_range 1 Nov 2020 11:58 PM GMTകേരള ബാങ്ക് എ.ടി.എം പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ കേരള ബാങ്കിൻെറ 10 എ.ടി.എം കൂടി പ്രവർത്തനം ആരംഭിച്ചു. എ.ടി.എം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓണലൈനായി നിർവഹിച്ചു. കേരള ബാങ്കിൻെറ കണ്ണൂർ റീജനൽ ഓഫിസിന് കീഴിൽ കണ്ണപുരം, പിലാത്തറ, മാതമംഗലം, കടന്നപ്പള്ളി, അഴീക്കോട്, ചക്കരക്കൽ, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലാണ് പുതിയ എ.ടി.എം. ഇതിൽ കടന്നപ്പള്ളിയിൽ കടന്നപ്പള്ളി പാണപ്പുഴ സർവിസ് ബാങ്കിൻെറ സഹകരണത്തോടെയാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ കണ്ണൂരിൽ കേരള ബാങ്കിന് ഒരു മൊബൈൽ എ.ടി.എം ഉൾപ്പെടെ 31 എണ്ണമായി. ചടങ്ങിൽ ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ അധ്യക്ഷതവഹിച്ചു. ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ സ്വാഗതവും റീജനൽ ജനറൽ മാനേജർ എ. അനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story