Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുജന കൂട്ടായ്​മയിൽ...

പൊതുജന കൂട്ടായ്​മയിൽ പള്ളിക്കുനിയിൽ ജനകീയ റോഡ്

text_fields
bookmark_border
പൊതുജന കൂട്ടായ്​മയിൽ പള്ളിക്കുനിയിൽ ജനകീയ റോഡ് പെരിങ്ങത്തൂർ: കരിയാട് പള്ളിക്കുനിയിൽ പൊതുജന കൂട്ടായ്​മയിൽ കെയർ റോഡിനെയും സീതിമുക്ക് റോഡിനെയും ബന്ധിപ്പിച്ച്​ 200 മീറ്റർ നീളത്തിൽ റോഡ് നിർമിച്ചു. പള്ളിക്കുനി വാർഡിലെ രണ്ടാമത്തെ ജനകീയ റോഡാണിത്. കഴിഞ്ഞവർഷം മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യുള്ളതിൽ മുക്ക് റോഡ് നിർമാണം നടത്തിയിരുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ റോഡി​ൻെറ നിർമാണവും. റോഡ് യാഥാർഥ്യമാകുന്നതോടെ പന്നക്കര ഭാഗത്തുനിന്ന് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്​കൂളിലും റേഷൻ കടയിലും എളുപ്പത്തിലെത്താനാവും. റോഡ് നിർമാണത്തിന് പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ്, ടി. നസീർ, നൗഷാദ് തയ്യുള്ളതിൽ, വി.പി. നാസർ, എം.പി. ഇസ്​മായിൽ, വി.പി. സമീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story