Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ദിരഗാന്ധി...

ഇന്ദിരഗാന്ധി അനുസ്​മരണം

text_fields
bookmark_border
ഇന്ദിരഗാന്ധി അനുസ്​മരണം പേരാവൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി ചരമവാർഷികം ആചരിച്ചു. കമ്മിറ്റി പ്രസിഡൻറ് ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പൊയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്​തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജെയിംസ്, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോ, പഞ്ചായത്ത് മെംബർമാരായ സുരേഷ് ചാലോറത്ത്, ബിന്ദു സോമൻ, അരിപ്പയിൽ മജീദ്, ലഞ്ചുഷ, പി.പി. അലി, സന്തോഷ് പാമ്പാറ, കെ.കെ. വിജയൻ, പി.പി. ജലാൽ, വിജയൻ കുറ്റിച്ചി, ചന്ദ്രൻ പുതുക്കുടി എന്നിവർ സംസാരിച്ചു.കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മണ്ഡലം പ്രസിഡൻറ് സന്തോഷ് മണ്ണാറുകുളം, ഡി.സി.സി സെക്രട്ടറിമാരായ പി.സി. രാമകൃഷ്​ണൻ, ലിസി ജോസഫ്, വർഗീസ് നടപ്പുറം, സൈമൺ മേലേക്കുറ്റ്, ജോയി വേളുപുഴ, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, ജോബി പാണ്ടംചേരിൽ, വിൽസൺ കൊച്ചുപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story