Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബലാത്സംഗക്കേസിൽ...

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്​റ്റിൽ പടം: PRATHI BOBAS.jpg (5 Download | Briefcase | Removeഇരിട്ടി: ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ ആറളം പൊലീസ് അറസ്​റ്റുചെയ്തു. അടക്കാത്തോട് വാളുമുക്ക് കോളനിയിലെ കെ.എസ്. ബോബസിനെയാണ്​ (24) ആറളം സ്​റ്റേഷൻ ഇൻസ്‌പെക്ടർ സുധീർ കല്ലനും സംഘവും പിടികൂടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് ആറളം ഫാം, മാനന്തവാടി, പുൽപള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അടക്കാത്തോട് വാളുമുക്ക് കോളനിയിൽ നിന്നാണ് പിടികൂടിയത്​. എ.എസ്.ഐ അബ്​ദുൽ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിബി, സിവിൽ പൊലീസ് ഓഫിസർ നിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story