Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 11:58 PM GMT Updated On
date_range 28 Oct 2020 11:58 PM GMTവട്ടക്കയം പാലം തുറന്നു
text_fieldsbookmark_border
ഉളിയിൽ, നരയമ്പാറ എന്നിവിടങ്ങളിേലക്ക് പാലം എളുപ്പവഴിയാകും ഇരിട്ടി: ജല സംരക്ഷണത്തിനൊപ്പം നാട്ടുകാരുടെ യാത്രക്കും സൗകര്യമൊരുക്കി നിർമിച്ച കാരാമ്പേരി -വട്ടക്കയം കോണ്‍ക്രീറ്റ് നടപ്പാലം നഗരസഭ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സരസ്വതി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. പ്രേമവല്ലി, എം.പി. അബ്ദുറഹ്മാൻ, നിർമാണ കമ്മിറ്റി കൺവീനർ പി. അശോകൻ, എം.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സര്‍ക്കാർ മൈനര്‍ ഇറിഗേഷന്‍ പദ്ധതിയിൽ നബാര്‍ഡ് ഫണ്ടിൽ ഒരു കോടി രൂപ മുടക്കിയാണ് പാലം നിർമിച്ചത്. എളമ്പ, കാരാമ്പേരി, വട്ടക്കയം പ്രദേശത്തുകാർക്ക് വേനല്‍ക്കാല ജലക്ഷാമം പരിഹരിക്കാൻ സഹായകരമായ നിലക്കാണ് ചെക്ഡാമും നടപ്പാലവും യാഥാർഥ്യമായത്. പ്രദേശത്തുകാർക്ക് ഉളിയിൽ, നരയമ്പാറ എന്നിവിടങ്ങളിലേക്കെത്താൻ പാലം എളുപ്പവഴിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story