Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവന്യജീവി ശല്യം; ...

വന്യജീവി ശല്യം; കണ്ണീർക്കയത്തിൽ കർഷകർ

text_fields
bookmark_border
പലരും കൃഷിയിൽനിന്ന് പിന്തിരിയുന്നു കൊട്ടിയൂർ: വന്യജീവി ശല്യംമൂലം കൃഷിയിടങ്ങളിൽ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണം പെരുകുന്നു. സ്വന്തം കൃഷിയിടത്തെ കാർഷികോൽപന്നങ്ങളും കൃഷിയും വന്യജീവികൾ നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് മലയോര കർഷകർ. കണിച്ചാർ, കേളകം, കൊട്ടിയൂർ ഗ്രാമങ്ങളിലെ കർഷകരുടെ ജീവിതോപാധിയാണ് പന്നിയുടെയും കുരങ്ങി​ൻെറയും കാട്ടാനകളുടെയും ആക്രമണങ്ങളിൽ തകരുന്നത്. പലരും കൃഷിയിൽനിന്ന് പിന്തിരിയുന്നതാണ് നിലവിലെ അവസ്ഥ. മലയോരത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം വ്യാപകമാണ്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തുന്ന വാനരക്കൂട്ടം കൃഷി നശിപ്പിക്കുന്നത്​ വ്യാപകമായി​. രാത്രിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നിക്കൂട്ടങ്ങൾ തെങ്ങിൻതൈ, കവുങ്ങിൻതൈ, വാഴകൾ എന്നിവ കുത്തിമറിച്ചിടും. ചേന, ചേമ്പ്, കപ്പ തുടങ്ങിയ ഇടവിളകൃഷികൾ നാമമാത്രമായി ചുരുങ്ങി. നേന്ത്രവാഴക്കൃഷിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നൂറുകണക്കിന് നേന്ത്രവാഴക്കൃഷി ചെയ്യുന്ന പ്രദേശത്ത് മിക്കവരും പ്ലാസ്​റ്റിക് വല കൃഷിയിടത്തിന് ചുറ്റും കെട്ടി സംരക്ഷണമൊരുക്കിയിട്ടും പന്നിക്കൂട്ടത്തി​ൻെറ ആക്രമണം തടയാനാകുന്നില്ല. ഏറുമാടം കെട്ടി കാവലിരുന്നിട്ടും പന്നിക്കൂട്ടങ്ങളെ തുരത്താനാകാത്ത ദുരവസ്ഥയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story