Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2020 11:58 PM GMT Updated On
date_range 25 Oct 2020 11:58 PM GMTകോവിഡ് മാനദണ്ഡങ്ങൾ: കുരുന്നുകൾക്ക് ഇന്ന് വീട്ടിൽ വിദ്യാരംഭം
text_fieldsbookmark_border
കോവിഡ് മാനദണ്ഡങ്ങൾ: കുരുന്നുകൾക്ക് ഇന്ന് വീട്ടിൽ വിദ്യാരംഭംകണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാഗ്രതയോടെ തിങ്കളാഴ്ച ജില്ലയിലും കുരുന്നുകൾക്ക് വിദ്യാരംഭം. പതിവിന് വിപരീതമായി ഇത്തവണ വീടുകളിലാണ് എഴുത്തിനിരുത്ത്. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം കാര്യമായി എഴുത്തിനിരുത്ത് നടക്കില്ല. നിരവധി കുരുന്നുകൾ ആദ്യാക്ഷരം നുകരാനെത്തുന്ന പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രം, ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം എന്നിവിടങ്ങളിൽ ഇത്തവണ വിദ്യാരംഭം നടക്കില്ല. അതേസമയം, രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികളെ എഴുത്തിനിരുത്താൻ ചില ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കും. കോവിഡ് പശ്ചാത്തലത്തിൽ ജാഗ്രത കൈവിടാതെയാണ് ഇത്തവണ വീടുകളിൽ വിദ്യാരംഭം കുറിക്കുക. രോഗബാധ തടയാനായി കർശന നിർദേശങ്ങൾ ഭരണകൂടം നൽകിയിരുന്നു. മഹാനവമി ദിനത്തിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമാണ് വാഹനപൂജയും ആയുധപൂജയുമുണ്ടായത്. ഭൂരിപക്ഷം ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം ചടങ്ങുകൾ മാത്രമായി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story