Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരിട്ടി പാലം ജങ്​ഷനിലെ...

ഇരിട്ടി പാലം ജങ്​ഷനിലെ മണ്ണിടിച്ചിൽ; ഭിത്തി നിർമാണം തുടങ്ങി

text_fields
bookmark_border
ഇരിട്ടി പാലം ജങ്​ഷനിലെ മണ്ണിടിച്ചിൽ; ഭിത്തി നിർമാണം തുടങ്ങി പടം.. irt hill ഇരിട്ടി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്ന്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും കുന്ന് അപകടഭീഷണിയിലാണ് ഇരിട്ടി: ഇരിട്ടി -വീരാജ്‌പേട്ട അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പുതിയപാലത്തിന് സമീപം കുന്നിടിച്ച് റോഡ് വീതികൂട്ടിയ ഭാഗത്തെ മണ്ണിടിച്ചിൽ തടയുന്നതിന് ഗ്യാബിയോൺ ഭിത്തി നിർമിക്കാൻ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ശിപാർശ കെ.എസ്.ടി.പി ചീഫ് എൻജിനീയറുടെ അനുമതിക്കായി സമർപ്പിച്ചു. ഇരിട്ടി ഗെസ്​റ്റ്​ ഹൗസിന് സമീപത്താണ് ആറുമീറ്റർ ഉയത്തിലുള്ള കുന്ന് 30മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് റോഡിലേക്ക് വീണത്. പാലം ജങ്ഷനിലെ അപകട ഭീഷണി ഒഴിവാക്കാനാണ് ലോകബാങ്ക് സംഘത്തി​ൻെറ നിർദേശപ്രകാരം കൂടുതൽ ഭൂമി ഏറ്റെടുത്ത് ജങ്ഷൻ വീതികൂട്ടിയത്. വലിയ കുന്ന് വിവിധ തട്ടുകളാക്കി ചെത്തിയിറക്കിയാണ് വീതികൂട്ടിയത്. കാലവർഷത്തിൽ കുന്നി​ൻെറ പലഭാഗങ്ങളും ഇടിഞ്ഞ് റോഡ് അപകടത്തിലായി. കുറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ കുന്നായതിനാൽ അന്തർ സംസ്ഥാന പാതയിലെ യാത്ര അപകടഭീഷണിയിലാണ്.ഗെസ്​​റ്റ്​ ഹൗസിന് സമീപം മൂന്ന് മാസം മുമ്പ് ഇടിഞ്ഞ കുന്നി​ൻെറ അവശിഷ്​ടങ്ങൾ റോഡിൽ തന്നെ കിടക്കുകയാണ്. ഇവിടെ ഡിവൈഡർ സ്ഥാപിച്ച് ഗതാഗതം റോഡി​ൻെറ ഒരു വശത്തുകൂടി മാത്രം തിരിച്ചുവിട്ടിരിക്കുകയാണ്. റോഡിലെ കൂറ്റൻ പറകളും മണ്ണും നീക്കുമ്പോൾ കൂടുതൽ ഇടിയാനുള്ള സാധ്യത പരിഗണിച്ചാണ് ഇവ നീക്കാത്തതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. കുന്നി​ൻെറ ഇടിഞ്ഞ ഭാഗത്തോട് ചേർന്ന് മൂന്ന് വീടുകളും ഉണ്ട്. കൂടുതൽ ഭാഗം ഇടിഞ്ഞാൽ വീടുകൾ അപകടത്തിലാകും. അപകട ഭീഷണി കണക്കിലെടുത്ത് ഈ ഭാഗത്ത് അർഹമായ നഷ്​ടപരിഹാരം നൽകി കൂടുതൽ ഭൂമി ഏറ്റെടുക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും കുന്ന് അപകടഭീഷണിയിലാണ്. ഇവിടെയും മഴക്കാലത്ത് നിരവധി തവണ ചെറിയ തോതിൽ ഇടിച്ചിൽ ഉണ്ടായിരുന്നു. പാലത്തി​ൻെറ അവസാന സ്പാനി​ൻെറ ഉപരിതല വാർപ്പ് കൂടി ആരംഭിച്ചതിനാൽ ഡിസംബറിനുള്ളിൽ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കും. ഇതിനുള്ളിൽ റോഡ് അപകട രഹിതമാക്കാനുള്ള നടപടികൾ പൂർത്തിയാക്കണം. നാലുവർഷം മുമ്പാണ് തലശ്ശേരി -വളവുപാറ അന്തർസംസ്ഥാന പാത ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story