Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 12:00 AM GMT Updated On
date_range 23 Oct 2020 12:00 AM GMTപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
text_fieldsbookmark_border
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി തളിപ്പറമ്പ്: കൂവേരി പൂണങ്ങോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. നെല്ലിപ്പാറ സ്വദേശിയും പൂണങ്ങോട് താമസക്കാരനുമായ സെബാസ്റ്റ്യനെയാണ് (18) കാണാതായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കൂവേരി പുഴയിൽ കുളിക്കാനായി ഇറങ്ങിയ സെബാസ്റ്റ്യനും സഹോദരി ജിൻസി (22), അയൽവാസി സനിത (29) എന്നിവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സെബാസ്റ്റ്യനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേർ അപകടത്തിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട തോണിക്കാരനായ കൃഷ്ണനാണ് ജിൻസിയെയും സനിതയെയും രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട് കാണാതായ സെബാസ്റ്റ്യനു വേണ്ടി തളിപ്പറമ്പ് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറോളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story