Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 11:58 PM GMT Updated On
date_range 22 Oct 2020 11:58 PM GMTബണ്ട് റോഡ് സൗന്ദര്യവത്കരണം
text_fieldsbookmark_border
ബണ്ട് റോഡ് സൗന്ദര്യവത്കരണം ചൊക്ലി: ചൊക്ലി പഞ്ചായത്തിൽ കവിയൂർ ബണ്ട് റോഡ് സൗന്ദര്യവത്കരണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച ബണ്ട് റോഡ് സൗന്ദര്യവത്കരണ പദ്ധതിയിൽ പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങൾ, മൂന്ന് വ്യാപാരശാലകൾ, രണ്ട് സിറ്റിങ് കിയോസ്ക്കുകൾ, 20 സൗരോർജ വിളക്കുകൾ എന്നിവ സ്ഥാപിച്ച് മിനി പാർക്കായാണ് ഇവിടം സജ്ജമാക്കിയിരിക്കുന്നത്. കവിയൂരിനെയും ഒളവിലത്തെയും ബന്ധിപ്പിച്ച് ഒരു കിലോമീറ്ററോളം നീളത്തിലും ആറ് മീറ്റർ വീതിയിലുമാണ് ബണ്ട് റോഡ് നിർമിച്ചത്. പദ്ധതിയുടെ രൂപകൽപനയും നിർമാണ ചുമതലയും നിർവഹിച്ചത് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്. എ.എൻ. ഷംസീർ എം.എൽ.എ, ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ്, വൈസ് പ്രസിഡൻറ് ജലജ കണ്ണോത്ത്, ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സ്വപ്ന, കെ.പി. വിജയൻ, പഞ്ചായത്തംഗങ്ങളായ പ്രദീപൻ കോട്ടേമ്മൽ, അജിത ചേപ്രത്ത് എന്നിവർ പങ്കെടുത്തു. ഡി.ടി.പി.സി മാനേജർ കെ. സജീവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story