പാലപ്പുഴയില്‍ കാട്ടാന ശല്യംപടം... iritty theng –പാലപ്പുഴ കൂടലാട് കാട്ടാന നശിപ്പിച്ച പൂവാടന്‍ ബാബുവിൻെറ തെങ്ങ്ഇരിട്ടി: പാലപ്പുഴ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നു. ദിനംപ്രതിയെന്നോണം പ്രദേശത്ത് കാട്ടാനകളെത്തി കൃഷി നശിപ്പിക്കുകയാണ്. വനം വകുപ്പ് അധികൃതര്‍ കാട്ടാനകളെ തുരത്താനെത്തുന്നുണ്ടെങ്കിലും സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകള്‍ വീണ്ടും ജനവാസകേന്ദ്രങ്ങളില്‍ തിരികെയെത്തും. ആറളം ഫാമിലും പാലപ്പുഴ ഉള്‍പ്പെടെയുള്ള സമീപ ജനവാസ കേന്ദ്രങ്ങളിലും കാട്ടാനക്കൂട്ടത്തിൻെറ താണ്ഡവം തുടരുകയാണ്. കാക്കയങ്ങാട് പാലപ്പുഴ കൂടലാടില്‍ ചൊവ്വാഴ്ച രാത്രി പൂവാടന്‍ ബാബുവിൻെറ കൃഷിയിടത്തിലെ രണ്ട് തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ മൂന്ന് ഏക്കര്‍ കൃഷിയിടത്തിലെ 48 കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ലെന്ന് ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം പാലപ്പുഴ കളരി സംഘത്തിൻെറ ഉടമസ്ഥതയിലുള്ള കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.ആറളം ഫാമില്‍ തമ്പടിച്ചിട്ടുള്ള ആനകള്‍ പുഴയും മലയോര ഹൈവേയും കടന്നെത്തിയാണ് ജനവാസ കേന്ദ്രങ്ങളില്‍ നാശം വിതക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 11:58 PM GMT Updated On
date_range 2020-10-22T05:28:07+05:30പാലപ്പുഴയില്‍ കാട്ടാന ശല്യം
text_fieldsNext Story