Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമയപരിധി നീട്ടി

സമയപരിധി നീട്ടി

text_fields
bookmark_border
സമയപരിധി നീട്ടികണ്ണൂർ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഇതുവരെ കോവിഡ് ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട കോവിഡ് ധനസഹായമായ 1000 രൂപ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഒക്‌ടോബര്‍ 31 വരെ നീട്ടി. പുതുതായി അംഗത്വം എടുക്കുന്ന തൊഴിലാളികള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമുണ്ട്കണ്ണൂർ: കാസര്‍കോട് വികസന പാക്കേജി​ൻെറ ഭാഗമായി ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തില്‍ നടത്തുന്ന 'തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിക്കും. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍, ദൈനംദിന ഉപകരണങ്ങള്‍ എന്നിവ കൈവശമുള്ളവര്‍ക്ക് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രത്തിനായി സംഭാവന നല്‍കുകയോ വില്‍ക്കുകയോ ചെയ്യാം. ഫോണ്‍: 0467 2260632.സ്‌കോളര്‍ഷിപ്: അപേക്ഷ ക്ഷണിച്ചുകണ്ണൂർ: മുന്‍ മുഖ്യമന്ത്രി കെ. കരുണാകര​ൻെറ സ്മരണാര്‍ഥം കേരള ലളിതകല അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്‌സിറ്റികളിലും ചിത്രകല/ ശിൽപകല/ ഗ്രാഫിക്‌സ് വിഷയങ്ങളില്‍ എം.എഫ്.എ, എം.വി.എ/ബി.എഫ്, ബി.വി.എ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.എം.എഫ്.എ/ എം.വി.എക്ക് 6,000 രൂപ വീതം അഞ്ച് വിദ്യാര്‍ഥികള്‍ക്കും ബി.എഫ്.എ/ബി.വി.എക്ക് 5,000 രൂപ വീതം അഞ്ചു വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്. സ്ഥാപന മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷകര്‍ അവരുടെ കലാസൃഷ്​ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള 10 കളര്‍ ഫോട്ടാഗ്രാഫുകള്‍, കലാസൃഷ്​ടികള്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പിറകുവശത്ത് സ്ഥാപന മേധാവി/ വകുപ്പ് തലവ​ൻെറ സാക്ഷ്യപ്പെടുത്തല്‍, അപേക്ഷക​ൻെറ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അധ്യാപക​ൻെറ പ്രത്യേക അഭിപ്രായം എന്നിവ ഉള്‍ക്കൊള്ളിക്കണം.സ്‌കോളര്‍ഷിപ് നിബന്ധനകളും അപേക്ഷ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാദമിയുടെ എല്ലാ ഗാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കും. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്​റ്റേജ് സ്​റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകല അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ നവംബര്‍ 20 നകം ലഭിക്കണം. അപേക്ഷ ക്ഷണിച്ചുകണ്ണൂർ: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിപ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് സാഗര്‍മിത്രകളെ നിയമിക്കുന്നു. 15,000 രൂപ പ്രതിമാസ ഇന്‍സൻറീവ് ലഭിക്കും. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രഫഷനലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35ല്‍ കൂടാത്ത പ്രായമുള്ളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരും ആയിരിക്കണം അപേക്ഷകര്‍. അപേക്ഷഫോറവും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പി​െൻ ജില്ല ഓഫിസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജില്ല ഓഫിസില്‍ ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.സെലക്​ഷന്‍ ലിസ്​റ്റ് പ്രസിദ്ധീകരിച്ചുകണ്ണൂര്‍: ഗവ. വനിത ഐ.ടി.ഐയില്‍ 2020ലെ പ്രവേശനത്തിന് യോഗ്യരായവരുടെ സെലക്​ഷന്‍ ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ലിസ്​റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച രാവിലെ 10ന്​ നേരിട്ട് ഹാജരാകണം. ലിസ്​റ്റ് www.womenitikannur.kerala.gov.inലും ലഭ്യമാണ്. ഫോണ്‍: 0497 2835987.
Show Full Article
TAGS:
Next Story