Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോട്ടിൽ ബൂത്തുകൾ...

ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

text_fields
bookmark_border
ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു Kel Bottle കേളകം പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തി​ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ മൈഥിലി രമണൻ നിർവഹിക്കുന്നുകേളകം: കേളകം ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതി​ൻെറ ഭാഗമായി പ്ലാസ്​റ്റിക് മാലിന്യം സംസ്​കരിക്കുന്നതിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പഞ്ചായത്തിൽ നാല് സ്ഥലത്തായാണ് ബൂത്തുകൾ സ്ഥാപിച്ചത്. കേളകം ബസ് സ്​റ്റാൻഡ്​, മഞ്ഞളാംപുറം ടൗൺ, ചെട്ട്യാംപറമ്പ, അടക്കാത്തോട് എന്നിവിടങ്ങളിലായാണ് ബൂത്തുകൾ സ്ഥാപിച്ചത്. ബോട്ടിൽ ബൂത്തി​ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, വികസന കാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ തങ്കമ്മ സ്​കറിയ, 13ാം വാർഡ് മെംബർ ശാന്ത രാമചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്​സൻ തങ്കമ്മ മേലേക്കൂറ്റ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story