Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2020 11:58 PM GMT Updated On
date_range 16 Oct 2020 11:58 PM GMTയുവപ്രതിഭ പുരസ്കാര വിതരണം
text_fieldsbookmark_border
യുവപ്രതിഭ പുരസ്കാര വിതരണം കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നല്കുന്ന സ്വാമി വിവേകാനന്ദന് യുവപ്രതിഭ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, യുവ ക്ലബുകള്‍ എന്നിവക്കും കോവിഡ് കാലത്ത് നടപ്പാക്കിയ 'യുവത്വം കൃഷിയിലേക്ക്' പരിപാടി മികച്ച രീതിയില്‍ നടപ്പാക്കിയ ക്ലബുകള്‍ക്കും പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ യൂത്ത് കോഓഡിനേറ്റര്മാര്ക്കുമുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.2018ലെ മികച്ച യൂത്ത് ക്ലബ് സംഘടനക്കുള്ള പുരസ്കാരം ചെക്കിക്കുളം പി. കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയവും മികച്ച യുവ ക്ലബിനുള്ള പുരസ്കാരം നാറാത്ത് യുവക്ലബ് കാട്ട്വാടിയും നേടി. 2019ലെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്കാരം കണ്ണാടിപ്പറമ്പ്, മാതോടം ടൈറ്റാനിക് ആര്‍ട്സ് ആൻഡ് സ്പോട്സ് ക്ലബിന് ലഭിച്ചു. ചേലേരി നൂഞ്ഞേരി കോളനി യുവ ക്ലബ് 2019ലെ മികച്ച യുവ ക്ലബിനുള്ള പുരസ്കാരവും നേടി. 30,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം.യുവത്വം കൃഷിയിലേക്ക് പരിപാടി മികച്ച രീതിയില്‍ നടപ്പാക്കിയതിന് മയ്യില്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം, ചെക്കിക്കുളം പി. കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം, പെരിങ്ങോം മടക്കാംപൊയില്‍ യുവക്ലബ് എന്നിവ പുരസ്കാരം നേടി.പരിയാരം ഗ്രാമപഞ്ചായത്ത് യൂത്ത് കോഓഡിനേറ്റര്‍ ഐ. ശ്രീകുമാര്‍, നാറാത്ത് ഗ്രാമപഞ്ചായത്ത് യൂത്ത് കോഓഡിനേറ്റര്‍ കെ.വി. ജംഷീര്‍, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് യൂത്ത് കോഓഡിനേറ്റര്‍ കെ.പി. ശിഖില്‍ ശശിധരന് എന്നിവര്‍ മികച്ച യൂത്ത് കോഓഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങളായ ബിജു കണ്ടക്കൈ, മഹേഷ് കക്കത്ത്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ല യൂത്ത് കോഓഡിനേറ്റര്‍ സരിന് ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story