Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ ധനസഹായം

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക്​ ധനസഹായംമാഹി: മാഹി മേഖലയിൽ ഭിന്നശേഷിയുള്ള വ്യക്​തികൾക്ക് പുതുച്ചേരി സാമൂഹികക്ഷേമ വകുപ്പ് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. മേഖലയിൽ അഞ്ചുവർഷത്തിൽ കുറയാതെ സ്ഥിരതാമസമുള്ള അംഗപരിമിത സർട്ടിഫിക്കറ്റ് കൈവശമുള്ളവർ അർഹരാണ്.40 മുതൽ 65 ശതമാനം വരെയുള്ളവർക്ക് പ്രതിമാസം 1500, 66 മുതൽ 85 വരെയുള്ളവർക്ക് 2000, 86 ന് മുകളിലുള്ളവർക്ക് 3000 രൂപയുമാണ് നൽകുന്നത്‌. വാർഷിക വരുമാനം 75,000 ത്തിൽ കവിയരുത്.നിലവിൽ മേൽപറഞ്ഞ സാമ്പത്തിക സഹായം വാങ്ങാത്തവർക്ക് പദ്ധതി ആനുകൂല്യത്തിനായി അപേക്ഷിക്കാം. അപേക്ഷാഫോറം മാഹിയിലെ സാമൂഹികക്ഷേമ വകുപ്പ് ഓഫിസിൽനിന്ന് ലഭിക്കും. നിലവിൽ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നതും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക തിരിച്ചറിയൽ കാർഡിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും ഇപ്പോൾ സമർപ്പിക്കാം. ഇതിനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാറി​ൻെറ പകർപ്പ്, അംഗപരിമിതി സർട്ടിഫിക്കറ്റി​ൻെറ പകർപ്പ് എന്നിവ സാമൂഹ്യക്ഷേമ വകുപ്പിൽ നൽകണം.
Show Full Article
TAGS:
Next Story