Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇരുചക്ര വാഹനവും...

ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് ajk scooter lorry ചക്കരക്കല്ലിൽ അപകടത്തിൽപെട്ട ഇരുചക്ര വാഹനവും ലോറിയുംചക്കരക്കല്ല്​: ഇരുചക്ര വാഹനവും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാര പേരാവൂർ സ്വദേശികളും ഇരുചക്ര വാഹന യാത്രികരുമായ അമർ, ദിൽജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കണയന്നൂരിലെ അസ്സു പീടികക്ക് സമീപത്താണ് അപകടമുണ്ടായത്. പരി​േക്കറ്റവരെ ഇരിവേരി സി.എച്ച്.സിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തിൽ ഇരുചക്ര വാഹനത്തി ൻെറ മുൻവശം പകുതിയോളം ഭാഗവും ലോറിയുടെ മുൻവശത്തി​ൻെറ ഒരു ഭാഗവും തകർന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരുടെ രക്തം റോഡിൽ തളം കെട്ടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story