തെയ്യാട്ടങ്ങൾ അനുവദിക്കണം; നിവേദനം നൽകി പടം.....tly nivedhanam എ.എൻ. ഷംസീർ എം.എൽ.എക്ക് തെയ്യം കലാകാരന്മാർ നിവേദനം നൽകുന്നുതലശ്ശേരി: തുലാമാസം ഒന്നാം തീയതി മുതൽ ഉത്തരമലബാറിലെ കാവുകൾ, ക്ഷേത്രങ്ങൾ, തറവാടുകൾ, മുണ്ട്യ, കോട്ടം, പതി, പാടി, പള്ളിയറ, പൊടിക്കളം എന്നീ സ്ഥാനങ്ങളിൽ ആരംഭിച്ചുവരുന്ന പുത്തരി അടിയന്തിരവും തുടർന്നുള്ള തെയ്യാട്ടങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം സർക്കാറിന് നിവേദനം നൽകി. തെയ്യവും അനുബന്ധ പ്രവർത്തനവും നടത്തുന്നവർക്കായി 10,000 രൂപ ധനസഹായവും പട്ടികജാതി വകുപ്പ് മുഖാന്തരം 25,000 രൂപ ഉപാധിയില്ലാതെ പലിശരഹിത വായ്പയും അനുവദിക്കണമെന്ന ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. എ.എൻ. ഷംസീർ എം.എൽ.എക്ക് ഭാരവാഹികൾ നിവേദനം കൈമാറി. ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം താലൂക്ക് കമ്മിറ്റി പ്രസിഡൻറ് ഡോ. ജിതേഷ് പണിക്കർ, സെക്രട്ടറി കോട്ടയം ദിനേശൻ പണിക്കർ, ട്രഷറർ പ്രകാശൻ പണിക്കർ, ഷിറോഷ് പണിക്കർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:58 PM GMT Updated On
date_range 2020-10-15T05:28:31+05:30തെയ്യാട്ടങ്ങൾ അനുവദിക്കണം; നിവേദനം നൽകി
text_fieldsNext Story