ചോമ്പാൽ ഹാർബർ പ്രവർത്തനം തുടങ്ങിMahe chombal harber ചോമ്പാൽ ഹാർബറിൽ സെക്ടറൽ ഓഫിസർ കെ.കൃഷ്ണ കുമാറിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനമാഹി: കോവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം ചോമ്പാൽ ഹാർബർ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഹാർബർ മാനേജ്മൻെറ് സൊസൈറ്റി ഭാരാവാഹികളും ഹാർബറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് ടെസ്റ്റിൽ നെഗറ്റിവായവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കുകയുള്ളു. 50 ശതമാനം തൊഴിലാളികൾ മാത്രമേ തൊഴിൽ ചെയ്യാവൂ, തോണിയിൽ മത്സ്യം കൊണ്ടുവരുന്ന സ്ഥലത്ത് പുറത്തുനിന്ന് ആളുകളെ പ്രവേശിപ്പിക്കില്ല, പൊതുജനങ്ങളെ ഹാർബറിൽ പ്രവേശിപ്പിക്കുകയില്ല, ഹാർബർ മാനേജ്മൻെറ് സൊസൈറ്റി നൽകുന്ന പാസ് ഉള്ളവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കുകയുള്ളൂ, അല്ലാത്തവരെ കണ്ടാൽ കേസെടുക്കും എന്നിവയാണ് നിയന്ത്രണങ്ങൾ. ഹാർബറിൽ സഞ്ചരിക്കുന്ന അനൗൺസ്മൻെറ് സംവിധാനം ഏർപ്പെടുത്തി. ഹാർബറിൽ പ്രവേശിക്കുന്നവർ നിർബന്ധമായും ടൂലെയർ മാസ്ക് ധരിക്കണം. കൃത്യമായി മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നവർക്കെതിരെ കേസെടുക്കും. ലേലം ചെയ്യുന്ന സ്ഥലം ഹാർബർ മാനേജ്മൻെറ് ഭാരവാഹികൾ മോണിറ്റർ ചെയ്യും. ഹാർബർ പ്രവർത്തനം പരിശോധിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ, സെക്ടറൽ ഓഫിസർ കെ. കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സി.ഐ ടി.എൻ. സന്തോഷ് കുമാർ, മെംബർ കെ. ലീല, എസ്.ഐ എം. അബ്ദുൽ സലാം, ഇ.ആർ.ടി അംഗം രഞ്ജിത്ത് ചോമ്പാല, ഹാർബർ സൊസൈറ്റി ഭാരവാഹികൾ എന്നിവർ ഹാർബറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:59 PM GMT Updated On
date_range 2020-10-13T05:29:33+05:30ചോമ്പാൽ ഹാർബർ പ്രവർത്തനം തുടങ്ങി
text_fieldsNext Story