ഇരുചക്ര വാഹനയാത്ര ജീവൻ പണയംവെച്ച്:യാത്രക്കാർ സൂക്ഷിക്കുക; റോഡ് നിറയെ വാരിക്കുഴികൾ പടം– kakkad road- കണ്ണൂര്‍-കക്കാട് റോഡിലെ കുഴികണ്ണിൽപൊടിയിടാൻ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുന്ന റോഡ് തൊട്ടടുത്ത ദിവസം വീണ്ടും തകരുന്ന അവസ്ഥകണ്ണൂർ: കണ്ണൊന്നുതെറ്റിയാൽ മതി ഇരുചക്ര യാത്രികർ കുഴിയിൽ വീഴും. കണ്ണൂര്‍-കക്കാട് റോഡിലാണ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായത്. മക്കാനിക്കടുത്ത് ചേനോളിയില്‍നിന്ന് അമാനി ഓഡിറ്റോറിയം റോഡ് വരെ റോഡ് പൂര്‍ണമായും തകര്‍ന്നു. ആഴത്തിലുള്ള കുഴികള്‍ റോഡില്‍ നിറഞ്ഞതോടെ ഇരുചക്ര വാഹനക്കാരടക്കം ഏറെ പ്രയാസപ്പെട്ടാണ് യാത്രചെയ്യുന്നത്. സംഭവത്തിൽ നാട്ടുകാരുടെയടക്കം പരാതികൾ രൂക്ഷമാകുേമ്പാൾ താല്‍ക്കാലിക അറ്റകുറ്റ പ്രവൃത്തി നടത്തും. എന്നാൽ, അശാസ്ത്രീയ നവീകരണമായതിനാൽ തൊട്ടടുത്ത ദിവസം റോഡ് വീണ്ടും തകരും. ബസ് സര്‍വിസടക്കം നിരവധി വാഹനങ്ങള്‍ പോകുന്ന റോഡ് പൂര്‍ണമായും ടാറിങ് ചെയ്യാന്‍ തയാറാകാത്തതാണ് ഇടക്കിടെ കുഴികള്‍ രൂപപ്പെടാന്‍ കാരണം. കൂടാതെ തൊട്ടടുത്ത് സ്വാകാര്യ ആശുപത്രിയിലേക്ക് എളുപ്പത്തില്‍ എത്താനാവുന്ന റോഡുംകൂടിയാണിത്. പ്രദേശത്ത് നിരവധി വ്യാപാരികള്‍ക്കും റോഡിലെ പൊടിയും കല്ലുകള്‍ തെറിക്കുന്നതും ബുദ്ധിമുട്ടാകുന്നുണ്ട്. കണ്ണൂര്‍ ടൗണിലെത്തുന്നവര്‍ കക്കാടെത്താന്‍ ആശ്രയിക്കുന്ന റോഡാണിത്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ചിലര്‍ താണ വഴി ചുറ്റിയാണ് കക്കാടേക്ക് പോകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2020 11:59 PM GMT Updated On
date_range 2020-10-12T05:29:33+05:30ഇരുചക്ര വാഹനയാത്ര ജീവൻ പണയംവെച്ച്:യാത്രക്കാർ സൂക്ഷിക്കുക; റോഡ് നിറയെ വാരിക്കുഴികൾ
text_fieldsNext Story