Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭീഷണിക്കത്ത്:...

ഭീഷണിക്കത്ത്: സമഗ്രാന്വേഷണം നടത്തണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
ഭീഷണിക്കത്ത്: സമഗ്രാന്വേഷണം നടത്തണം -വെൽഫെയർ പാർട്ടി കണ്ണൂർ: ഹാഥറസിലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്​ വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതി​ൻെറ പേരിൽ പാർട്ടി ജില്ല കമ്മിറ്റിയംഗം സി.പി. രഹ്​ന ടീച്ചർക്കും ഫ്രറ്റേണിറ്റി നേതാവ് റാനിയ സൂലൈക്കും ഭീഷണിക്കത്തയച്ച സാമൂഹികദ്രോഹികളെ കണ്ടെത്തി ആവശ്യമായ നിയമ നടപടി കൈകൊള്ളണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. എൻ.എം. ഷെഫീഖ്, ഫൈസൽ മാടായി, പള്ളിപ്രം പ്രസന്നൻ, ഷാഹിന ലത്തീഫ്, മുഹമ്മദ് ഇംതിയാസ്, സാജിദ ഷജീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story