Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാട്ടുപന്നികൾ...

കാട്ടുപന്നികൾ നെല്‍കൃഷി നശിപ്പിച്ചു

text_fields
bookmark_border
ഇരിട്ടി: കാട്ടുപന്നികളും മയിലുകളും കൃഷി നശിപ്പിച്ചു. വിളക്കോടിലെ ഭാവന ജെ.എല്‍.ജി ഗ്രൂപ്പി​ൻെറ നേതൃത്വത്തില്‍ കൃഷിചെയ്ത കരനെല്‍കൃഷിയാണ് നശിപ്പിച്ചത്. സ്വകാര്യ വ്യക്തിയുടെ രണ്ടേക്കര്‍ സ്ഥലത്തായിരുന്നു സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്ലും എള്ളും കൃഷിചെയ്തത്. വിളവെടുപ്പിന് പാകമായ നെല്ലാണ് നശിപ്പിച്ചത്. ജെ.എല്‍.ജി ഗ്രൂപ് അംഗങ്ങളായ ഇ. സുജാത, കെ.പി. രമ, ഷീജ വിജയന്‍, ലളിത എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. വന്യമൃഗശല്യം തടയാന്‍ വല ഉപയോഗിച്ച് കൃഷിയിടം മുഴുവന്‍ വേലിതീര്‍ത്തിരുന്നെങ്കിലും രക്ഷയുണ്ടായില്ല. ഒരു ലക്ഷത്തോളം രൂപയുടെ നഷ്​ടമുണ്ടായി. പടം..... irt panni salyam വിളക്കോട് ഭാവന ജെ.എല്‍.ജി ഗ്രൂപ്പി​ൻെറ നെല്‍കൃഷി കാട്ടുപന്നി നശിപ്പിച്ച നിലയില്‍
Show Full Article
TAGS:
Next Story