Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:59 PM GMT Updated On
date_range 3 Oct 2020 11:59 PM GMTകണ്ണുകെട്ടി പ്രതിഷേധിച്ചു
text_fieldsbookmark_border
തലശ്ശേരി: ബാബരി മസ്ജിദ് തകർത്ത കേസിൽ നീതി നിഷേധത്തിനെതിരെ കണ്ണുകെട്ടി പ്രതിഷേധം. എം.എസ്.എഫ് പ്രവർത്തകരാണ് ഗാന്ധിജയന്തി ദിനത്തില്‍ തലശ്ശേരിയിൽ കണ്ണുകെട്ടി പ്രതിഷേധിച്ചത്. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മാസിന്, ഫിദാന്‍, അബ്ഹര്‍, സഹല്‍ എന്നിവര്‍ നേതൃത്വം നൽകി. വീട് കൈമാറി തലശ്ശേരി: നിരാലംബ കുടുംബത്തിന് സി.പി.എം ധർമടം സൗത്ത് ലോക്കൽ കമ്മിറ്റി മുൻകൈയെടുത്ത് നിർമിച്ച സ്നേഹവീട് കൈമാറി. ധർമടം ചാത്തോടം ബീച്ച് റിസോർട്ടിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ വീടിൻെറ താക്കോൽ കുടുംബനാഥനെ ഏൽപിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. സൗത്ത് ലോക്കൽ സെക്രട്ടറി പി.എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story