ആലക്കോട്: അനധികൃതമായി വിൽപനക്കായി ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന നൂറിലധികം പാചകവാതക സിലിണ്ടറുകൾ സിവിൽ സപ്ലൈസും പൊലീസും ചേർന്ന് കാർത്തികപുരം ടൗണിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി രത്നാകരനും സംഘവും നടത്തിയ റെയ്ഡിലാ ണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. ടൗണിലെ സഹോദരങ്ങളായ ജിൻസ്, ജിജോ എന്നിവരുടെ സ്ഥാപനങ്ങളിൽനിന്നാണ് ഇത്രയും സിലിണ്ടറുകൾ പിടികൂടിയത്. ഇന്ത്യൻ, ഭാരത്, എച്ച്.പി തുടങ്ങിയ കമ്പനികളുടെ സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. റേഷനിങ് ഇൻസ്പെക്ടർമാരായ ജെയിംസ് ജോസഫ്, മധു എന്നിവരുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. വിവരമറിഞ്ഞ് ആലക്കോട് പ്രിൻസിപ്പൽ എസ്.ഐ നിബിൻ ജോയിയും സംഘവും സ്ഥലത്തെത്തി. കാർത്തികപുരം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾ വൻതുകക്ക് മറിച്ചുവിൽപന നടത്തിവരുകയായിരുന്നു പിടിയിലായവരെന്ന് അധികൃതർ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:58 PM GMT Updated On
date_range 2020-10-02T05:28:52+05:30അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി
text_fieldsNext Story