Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവികസനക്കുതിപ്പിൽ...

വികസനക്കുതിപ്പിൽ കടന്നപ്പള്ളി ഹൈസ്​കൂൾ

text_fields
bookmark_border
പയ്യന്നൂർ: വികസനക്കുതിപ്പിൽ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളും. സര്‍ക്കാറിൻെറ പദ്ധതി ഫണ്ടില്‍പെടുത്തി 1.44 കോടി രൂപ ചെലവില്‍ പണിത ഹൈസ്കൂള്‍ വിഭാഗം ബ്ലോക്കി​ൻെറ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ക്ലാസ്​ മുറികള്‍,‍ പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറി, സയന്‍സ് ലാബ്, ഐ.ടി ലാബ്‍, ഓഡിറ്റോറിയം മുതലായ സൗകര്യങ്ങള്‍ ഒരുക്കിയ പുതിയ മൂന്നുനില കെട്ടിടത്തില്‍ ഓരോ നിലയിലും ആവശ്യത്തിന് ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിനോടനുബന്ധിച്ച് ജൈവവൈവിധ്യ പാര്‍ക്ക് കൂടി ഒരുങ്ങുന്നുണ്ട്. ഇതിനുപുറമെ കിഫ്ബി ഫണ്ടില്‍പെടുത്തി ഹയര്‍സെക്കൻഡറി വിഭാഗത്തിന് ഒരുകോടി രൂപയുടെ കെട്ടിടംപണി ഉടൻ നടക്കും.
Show Full Article
TAGS:
Next Story