Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബനാത്ത് എജുക്കേഷൻ...

ബനാത്ത് എജുക്കേഷൻ സ്കീം തുടങ്ങി

text_fields
bookmark_border
തലശ്ശേരി: ദാറുസ്സലാം യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബനാത്ത് എജുക്കേഷൻ സ്കീം കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത് ഉദ്ഘാടനം ചെയ്തു. അനാഥകളും അഗതികളുമായ 20 പെൺകുട്ടികൾക്ക് നൽകുന്ന ഒരു വർഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയാണ് ബനാത്ത് എജുക്കേഷൻ സ്കീം. പാഠപുസ്തക ചെലവും പ്രതിമാസം 500 രൂപയുടെ പലവ്യജ്ഞന കിറ്റുമാണ് സഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസിഡൻറ് എം. ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. എ.എം. സഹാബുദ്ദീൻ, സി.കെ.പി. മമ്മു, എൻ. മൂസ, സി. ഇഖ്ബാൽ, എ.കെ. ബഷീർ ഹാജി, ദാറുസ്സലാം ഇസ്​ലാമിക് അക്കാദമി പ്രിൻസിപ്പൽ കബീർ ഹുദവി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.വി. സൈനുദ്ദീൻ സ്വാഗതവും മൂസക്കുട്ടി തച്ചറക്കൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story