Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTഎൻ.സി.സിയിലും സേവ് എ ഇയർ പരീക്ഷ നടപ്പാക്കണം
text_fieldsbookmark_border
പാനൂർ: എൻ.സി.സിയിൽ സേവ് എ ഇയർ പരീക്ഷ സംവിധാനം നടപ്പാക്കണമെന്ന് എൻ.സി.സി ഓഫിസേഴ്സ് വെൽഫയർ അസോസിയേഷൻ 31ാമത് കേരള ബറ്റാലിയൻ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ സർട്ടിഫിക്കറ്റ് പരീക്ഷ തോറ്റവർക്ക് ഒരു വർഷം നഷ്ടമാവുന്ന അവസ്ഥയാണ്. സമ്മേളനത്തിൻെറ ഓൺലൈൻ ഉദ്ഘാടനം ഓഫിസേഴ്സ് അസോസിയേഷൻ ദേശീയ ട്രഷറർ ഫസ്റ്റ് ഓഫിസർ രാജീവ് ജോസഫ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് ലഫ്. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഇൻ ചാർജ് ലഫ്. കമാൻഡർ ഡോ. സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്റ്റ് ഓഫിസർ അനിൽ കെ. നായർ, ലെഫ്റ്റനൻറ് നന്ദകുമാർ കോറോത്ത്, ക്യാപ്റ്റൻ കൃഷ്ണകുമാർ, ഫസ്റ്റ് ഓഫിസർ എം.ഐ. ഷബീർ, ഡോ. ടി.കെ. ജലീൽ, ലെഫ്. ഡോ.കെ. ജിതേഷ്, ചീഫ് ഓഫിസർ കെ.കെ. വിനോദ് കുമാർ, ലെഫ്. ഡോ. പി.വി. സുമിത്ത്, ലഫ്. എ.പി. ഷമീർ, ലെഫ്. പ്രജു കെ. പോൾ എന്നിവർ സംസാരിച്ചു. ബറ്റാലിയൻ സെക്രട്ടറി തേർഡ് ഓഫിസർ സജികുമാർ കൊട്ടോടി സ്വാഗതവും ട്രഷറർ ഫസ്റ്റ് ഓഫിസർ എൻ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story