Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർണാടക ബന്ദ്​ കുടകിൽ...

കർണാടക ബന്ദ്​ കുടകിൽ ഭാഗികം; വീരാജ്​പേട്ടയിൽ ജനജീവിതം സ്​തംഭിച്ചു

text_fields
bookmark_border
വീരാജ്​പേട്ട: കേന്ദ്രസർക്കാറി​ൻെറ കർഷകദ്രോഹ ബില്ലിനെതിരെ കർണാടകയിലെ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്​ത കർണാടക ബന്ദ്​ കുടക്​ ജില്ലയിൽ ഭാഗികം. ജില്ല കേന്ദ്രമായ മടിക്കേരിയിൽ ബന്ദ്​ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ജനജീവിതം സാധാരണപോലെയായിരുന്നു. ചുരുക്കം ചില കടകൾ അടഞ്ഞുകിടന്നതൊഴിച്ചാൽ മിക്ക മാളുകളും സ്​റ്റോറുകളും തുറന്നുപ്രവർത്തിച്ചു. എന്നാൽ, സ്വകാര്യ ബസ്​ ഇല്ലാത്തതുകാരണം ജനങ്ങൾ നന്നേ കുറവായിരുന്നു. ഏതാനും കെ.എസ്​.ആർ.ടി.സി ബസുകൾമാത്രം സർവിസ്​ നടത്തി. എന്നാൽ, വീരാജ്​പേട്ടയിൽ ബന്ദ്​ ഏറക്കുറെ വിജയിച്ചു. 20 ശതമാനം കടകളേ തുറന്നുള്ളൂ. കെ.എസ്​.ആർ.ടി.സി, സ്വകാര്യ ബസ്​ സർവിസുകൾ ഒന്നും നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ. ഒാ​േട്ടാറിക്ഷകൾ ഒന്നും ഒാടിയില്ല. ബന്ദിനോടനുബന്ധിച്ച്​ സംയുക്ത പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു. മുൻ എം.എൽ.സി സി.എസ്​. അരുൺ മാച്ചയ്യ, ജനതാദൾ പ്രസിഡൻറ്​ മഞ്​ജുനാഥ്​, എസ്​.എച്ച്​. മതീൻ, കോൺഗ്രസ്​ നേതാവ്​ കെ.എച്ച്​. മുഹമ്മദ്​ റാഫി എന്നിവർ സംസാരിച്ചു. സി.കെ. പൃഥ്വീനാഥ്​, ഷീബ പൃഥ്വീനാഥ്​, വെൽ​ഫെയർ പാർട്ടിയിലെ ഇ.എം. സിറാജ്​, എസ്​.ഡി.പി.​െഎയിലെ സാബിത്​ തുടങ്ങിയവർ നേതൃത്വം നൽകി. മടിക്കേരിയിൽ പ്രതിഷേധത്തിനൊരുങ്ങിയവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തുനീക്കി. ബന്ദിനെതിരെ ബി.ജെ.പി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ബന്ദ്​ വിരുദ്ധറാലിയും ബന്ദനുകൂലികളും ഏറ്റുമുട്ടുന്ന സ്​ഥിതിവരെയെത്തി. പൊലീസ്​ ഇടപെടൽമൂലം ഏറ്റുമുട്ടൽ ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story