Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 28 Sep 2020 11:59 PM GMTഹൈവേ വികസനം: കുളം ബസാർ സംരക്ഷിക്കണം -വ്യാപാരികൾ
text_fieldsbookmark_border
മുഴപ്പിലങ്ങാട്: കണ്ണൂർ -തലശ്ശേരി ഹൈവേ യാഥാർഥ്യമാവുമ്പോൾ കുളം ബസാർ സംരക്ഷിക്കപ്പെടണമെന്ന് വ്യാപാരി വ്യവസായി സമിതി. റോഡ് വികസനത്തിൻെറ പ്രാരംഭ പ്രവർത്തനം തുടങ്ങാനിരിക്കെ അതിനെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞുകൊടുത്താണ് വികസനം യാഥാർഥ്യത്തിലേക്കടുക്കുന്നത്. എന്നാൽ, നഷ്ടപരിഹാരമുൾപ്പെടെ കൊടുക്കുന്നതിൽ ജന്മികളും സർക്കാറും വ്യാപാരികളെ പരിഗണിക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കുളം ബസാറിൻെറ വ്യാപാര സാധ്യത വേണ്ടരീതിയിൽ നിലനിർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുളം ബസാറിനെ പ്രധാന സർക്കിൾ നഗരമാക്കി മാറ്റണം. മുഴപ്പിലങ്ങാട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് അധികൃതർക്കാണ് നിവേദനം നൽകിയത്. യോഗത്തിൽ പ്രസിഡൻറ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. പി. രാജൻ, കെ. പത്മനാഭൻ, ടി.കെ. മോഹനൻ, കെ.ടി. റസാഖ്, പ്രഭാകരൻ, ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story